RO പ്രോമോഷനിലും ചിറ്റമ്മനയം

RO Promotion നടത്തുന്നില്ല


          By transfer വഴി RO തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നടത്തുന്നില്ലെന്ന് പരാതി. 20 വര്‍ഷത്തിന് മുകളില്‍ സര്‍വീസുള്ള RA തസ്തികയില്‍ ജോലി ചെയ്യുന്ന Post Graduate ബിരുദധാരികള്‍ക്ക് അര്‍ഹതപ്പെട്ട ഉദ്യോഗക്കയറ്റമാണ് നല്‍കാതിരിക്കുന്നത്. നിരവധി ഒഴിവുകള്‍ ആറു മാസത്തിന് മുകളില്‍ ഉണ്ടായിട്ടും ഇത് PSC യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ട് അനങ്ങാതിരിക്കുകയാണ്. PSC ലിസ്റ്റ് ഇപ്പോള്‍ നിലവിലില്ല. ഇത് ഏല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയാണ്. PSC അപേക്ഷ ക്ഷണിച്ചിട്ടേയുള്ളു. പരീക്ഷ നടത്തി ലിസ്റ്റാവുന്നതിന് വളരെ കാലതാമസം എടുക്കും. മുന്‍പ് ഇത്തരം സന്ദര്‍ഭങ്ങളില്‍ താല്‍ക്കാലിക Promotion നടത്തുന്ന കീഴ്വഴക്കം ഉണ്ടായിരുന്നു. PSC ലിസ്റ്റ് വരുമ്പോള്‍ പിന്നീടുണ്ടാകുന്ന By Promotion ഒഴിവുകള്‍ Direct Recruitment ല്‍ മാറ്റിക്കൊടുക്കുമായിരുന്നു. RA തസ്തികയില്‍ RO Post ലേക്ക് യോഗ്യതയുള്ള നിരവധിപേര്‍ ഉണ്ടായിട്ടും
അതിന്‍റെ Select list, DPC അംഗീകാരം എന്നിവ നാളിതുവരെ ശരിയാക്കിയിട്ടില്ലന്നറിയുന്നു. മറ്റെല്ലാ Promotion തസ്തികകളുടെയും ഗതി ഇതുതന്നെ. Field വിഭാഗം ജീവനക്കാരുടെ Promotion കാര്യങ്ങള്‍ വരുമ്പോള്‍ മാത്രമാണിത്ര ഉദാസീനത. RO യ്ക്ക് മുകളിലോട്ടുള്ള തസ്തികകളില്‍ ഒഴിവു വന്നാല്‍ ഒരു മാസത്തിനകം ഉത്തരവിറങ്ങും. ഈ വിവേചനം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. Field ജീവനക്കാര്‍ ചെയ്യുന്ന ജോലിയുടെ ബലത്തില്‍ മാത്രമാണ് ഉന്നത തസ്തികകള്‍ എല്ലാം നിലനില്‍ക്കുന്നതെന്ന വസ്തുത ഉന്നതന്മാര്‍ ഓര്‍ത്താല്‍ നല്ലത്.

RO തസ്തികകയിലേക്ക് യോഗ്യത വെളിപ്പെടുത്തിയില്ല

          PSC അടുത്തിടെ (ആഗസ്റ്റ് - 2013 ) RO തസ്തികകയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. യോഗ്യത പഴയ Special Rule അനുസരിച്ച് മാത്രം. കേരളത്തിലെ ആയിരക്കണക്കിന് MSc Mathematics കാര്‍ക്ക് യഥാര്‍ത്തില്‍ അപേക്ഷിക്കാന്‍ പുതിയ Special Rule അനുസരിച്ച് യോഗ്യതയുണ്ടായിരിക്കെയാണ് പഴയ യോഗ്യത വച്ച് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. Vacancy റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ Special Rule ന്‍റെ Copy അയച്ച് കൊടുത്തിരുന്നെങ്കില്‍ ഇങ്ങനെ പറ്റില്ലായിരുന്നു. ഇതൊക്കെ ആര് നോക്കാന്‍. ഏതായാലും തൊഴില്‍ രഹിതരായവര്‍ ഇതൊന്നും അറിയാത്തത് നല്ലത്. MSc Mathematics കാര്‍ക്ക് അപേക്ഷിക്കാന്‍ പറ്റിയില്ല എന്ന കാര്യം PSC യെ അറിയിക്കാനെങ്കിലും വകുപ്പ് തയ്യാറാകണം.



No comments:

Post a Comment

Previous Page Next Page Home