സ്റ്റാറ്റിസ്റ്റിക്സ് ജീവനക്കാരുടെ ഡാറ്റാബാങ്ക്

WE ARE ONE Campaign - Let's Know Ourselves By Forming Our Data Bank


          എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരുടെ 2500 ഓളം വരുന്ന  തസ്തികകള്‍ ഡയറക്ടറേറ്റ്, 14  ജില്ലാ ഓഫീസുകള്‍, 61 താലൂക്ക്‌ ഓഫീസുകള്‍, 39 മറ്റു വകുപ്പുകള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൂര്‍ണ്ണമായി നമ്മുക്ക് ഏവര്‍ക്കും ലഭ്യമാകുന്ന വിധത്തിലുള്ള ഒരു ഡാറ്റാബാങ്കും ഇന്ന് നിലവില്ല. നമ്മുടെ കുടുംബത്തില്‍ ഏതൊക്കെ തസ്തികകള്‍, എത്ര എണ്ണം, എവിടെ, നിലവില്‍ ആരൊക്കെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന പൂര്‍ണ്ണമായ ഒരു ഡാറ്റാബാങ്ക് രൂപം നല്‍കുന്നതിന് ecostatt blog ഉം ESTSO  യും ശ്രമിക്കുന്നു. ഇതിന് നമ്മുടെ വകുപ്പിലെ എല്ലാ ജീവനക്കാരുടെയും സഹകരണം ആവശ്യമാണ്‌.

          ഇതിന്‍റെ  പ്രാരംഭഘട്ടമെന്ന നിലയ്ക്ക് 61 താലൂക്ക്‌ ഓഫീസുകളില്‍ നിന്നുമുള്ള പൂര്‍ണ്ണ വിവരങ്ങള്‍ Online Data Entry യിലൂടെ ശേഖരിച്ച് ഒരു ഡാറ്റാബാങ്കാക്കി പ്രസിദ്ധീകരിക്കുന്നു.



          ഇത് കിട്ടുന്നതിന് മുകളില്‍ കാണുന്ന മെനുവിലെ "Staff Details" ലുള്ള "Taluk Offices" എന്ന മെനുവില്‍ ക്ലിക്ക്‌ ചെയ്യുക. കൂടാതെ "Reports" എന്ന മെനുവില്‍ താലൂക്കുകളുടെ 3 റിപ്പോര്‍ട്ടുകളും ലഭ്യമാണ്. ഇവയെല്ലാം പരിശോധിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.

2 comments:

  1. ടാക്സ് ഇല്ലാത്ത വരുമാനം 5 ലക്ഷം ആക്കി എന്ന് കേട്ടു ,സോഫ്ട്വെയറിൽ അതനുസരിച്ചുള്ള മാറ്റം വന്നോ ?

    ReplyDelete
    Replies
    1. അത് 2019-20 സാമ്പത്തിക വർഷത്തേക്കുള്ളതാണ്.

      Delete

Previous Page Next Page Home