പ്രമോഷനുകള്‍ വൈകുന്നു.

     കഴിഞ്ഞ കുറേ നാളുകളായി വകുപ്പില്‍ അര്‍ഹമായ പ്രമോഷനുകള്‍ നടക്കുന്നില്ല. എവിടേയോ എന്തോ ചീഞ്ഞു നാറുന്നതായി സംശയി ക്കേണ്ടിയിരിക്കുന്നു.


     അര്‍ഹമായ പ്രമോഷനുകള്‍ കൃത്യമായ സമയങ്ങളില്‍ ലഭിക്കാതെ വരുമ്പോള്‍ ജീവനക്കാരന് സാമ്പത്തിക നഷ്ടമുണ്ടാകുന്നു എന്ന് മാത്രമല്ല ഈ വകുപ്പിലേക്ക് പുതിയ ആള്‍ക്കാര്‍ കടന്നു വരാന്‍ മടിക്കുകയും ചെയ്യും. ഇതു തന്നെയാണ്  ഇത്തരം കുത്സിത പ്രവര്‍ത്തികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരുടെ
ലക്ഷ്യം.



     RO മുതല്‍ മുകളിലോട്ടുള്ള പോസ്റ്റുകളില്‍ ഇത്തരം പ്രത്യക്ഷ പോരായ്മകള്‍ കുറവാണ്. വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണയ്ക്ക് വേണ്ടിയുള്ളതാണ് ഈ നടപടി. പക്ഷേ താഴെ തട്ടിലുള്ള ജീവനക്കാരുടെ സംതൃപ്തിയും പ്രവര്‍ത്തന മികവുമാണ് എപ്പോഴും ഏതു വകുപ്പിനേയും മുന്നോട്ടു നയിക്കുന്നത്.


          താലൂക്ക് തലങ്ങളില്‍ നിന്നും മറ്റും കിട്ടേണ്ട റിപ്പോര്‍ട്ടുകള്‍ വാങ്ങിക്കാന്‍ കാട്ടുന്ന ആത്മാര്‍ത്ഥതയുടെ പകുതിയെങ്കിലും ഈ കാര്യങ്ങളില്‍ കൂടി കാണിച്ചിരുന്നെങ്കില്‍ ജീവനക്കാര്‍ക്ക് ഈ ഗതികേട് ഉണ്ടാകില്ലായിരുന്നു.


   ആകര്‍ഷകമായ ചില്ലകളേക്കാള്‍ ബലവത്തായ അടിവേരുകളാണ് ഏതൊരു വടവൃക്ഷത്തെയും താങ്ങി നിര്‍ത്തുന്നത് എന്ന ലോക സത്യം ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും.

No comments:

Post a Comment

Previous Page Home