നമ്മളെ ബാധിക്കുന്ന സര്‍വിസ് പ്രശ്നങ്ങള്‍.


1. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  ജോലിക്കായി വിദേശത്തു പോകാന്‍ ലീവില്‍  പ്രവേശിച്ചാല്‍ അയാളുടെ സീനിയോറിറ്റി നഷ്ടപ്പെടില്ല. എന്നാല്‍ ഇക്കാലത്തുണ്ടാകുന്ന പ്രമോഷനില്‍ ഇദ്ദേഹത്തെ ഒഴിവാക്കി അടുത്ത ജൂനിയറിന് നല്‍കും. ലീവ് കഴിഞ്ഞു വരുമ്പോള്‍ അവസാനം പ്രോമോഷനായ ആളുടെ ജൂനിയറായിട്ടായിരിക്കും പ്രൊമോഷന്‍ ലഭിക്കുന്നത്.

2. ജീവനക്കാരന്‍റെ മരണത്തിനു ശേഷം ചികിത്സാ തുക റീ ഇമ്പേഴ്സ് ചെയ്യാവുന്നതാണ്. അവസാനം ജോലി ചെയ്ത ഓഫിസ് മേലധികാരി മുഖേനയാണ് ക്ലെയിം ചെയ്യുന്നതിനുള്ള അപേക്ഷ കൊടുക്കേണ്ടത്.
കേരള മെഡിക്കല്‍ അറ്റന്‍ഡന്‍സ് റൂള്‍സ് 1960 ചട്ടം 9(5) കേരളാ ഗവ:

3. 1/10/1994 ന് ശേഷം റഗുലര്‍ നിയമനം ലഭിച്ചവരുടെ പ്രൊവിഷണല്‍ സര്‍വീസ് ഇന്‍ക്രിമെന്‍റിനു പരിഗണിക്കില്ല.
GO(P) No. 540/94/Fin. Dated: 30/09/1994

4. പാര്‍ട്ട്‌ ടൈം ജീവനക്കാര്‍ക്ക്...
     * ഫാമിലി പെന്‍ഷന് അര്‍ഹതയുണ്ട്.
     * ഒരു വര്‍ഷം 22 ന് 1 എന്ന നിരക്കില്‍ ആര്‍ജിതാവധി സമ്പാദിക്കാനും 
       ക്രഡിറ്റിലുണ്ടെങ്കില്‍ പരമാവധി 30 എണ്ണം ഒരു വര്‍ഷം സറണ്ടര്‍
       ചെയ്യാനും സാധിക്കും.
    * ഒരു കലണ്ടര്‍ വര്‍ഷം 120 ദിവസം വരെ  ശൂന്യവേതന അവധിക്ക്‌ 
      അര്‍ഹതയുണ്ട്.
    * വനിതാ ജീവനക്കാര്‍ക്ക് 180 ദിവസത്തെ പ്രസവ അവധിക്ക്‌ 
       അര്‍ഹതയുണ്ട്.
   * പുരുഷ ജീവനക്കാര്‍ക്ക് 10 ദിവസത്തെ പെറ്റെണിറ്റി ലീവിന് അര്‍ഹതയുണ്ട്.
   * 70 വയസ്സ് വരെ സര്‍വീസില്‍ തുടരാം.



No comments:

Post a Comment

Previous Page Next Page Home