സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ കമ്പ്യൂട്ടറുകള്‍ വാങ്ങിയ വകയില്‍ വന്‍ അഴിമതി.

     സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്‍റെ ഡയറക്ടറേറ്റിലും എല്ലാ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലും വിതരണം ചെയ്യ്ത കമ്പ്യൂട്ടറുകളില്‍ ഡി വി ഡി റൈറ്ററിനു പകരം ഡി വി ഡി റോം ഡ്രൈവുകള്‍ മാത്രം. രണ്ടിനും ഏകദേശം ഒരേ വിലയാണെന്നിരിക്കെ ഓഫീസുകള്‍ക്ക് നിരന്തരം ഉപയോഗമുള്ള ഡി വി ഡി റൈറ്റര്‍ മാറ്റി പകരം ഡി വി ഡി റോം ഡ്രൈവുകള്‍ ഉള്‍പ്പെടുത്തിയത്‌
ഇതുമായി ബന്ധപെട്ടവരുടെ സാമ്പത്തികമായ നേട്ടത്തിനു മാത്രമാണെന്ന് അരി ആഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും.
     ഡി വി ഡി റോം ഡ്രൈവിന്‍റെ ചരിത്രം അറിഞ്ഞെങ്കില്‍ മാത്രമേ തട്ടിപ്പിന്‍റെ രഹസ്യം പൂര്‍ണമായും മനസിലാകൂ. വില്‍പ്പന കുറഞ്ഞത്‌ കാരണം ഡി വി ഡി റോം ഇപ്പോള്‍ പൊതുവിപണിയില്‍ ലഭിക്കുന്നില്ല. അതുമൂലം ഉത്പാദിപ്പിച്ചത് വില്‍ക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുന്ന ഡി വി ഡി റോം ഡ്രൈവുകള്‍ മാര്‍വാടികള്‍ നിസാരവിലയ്ക്ക് മൊത്തമായി വാങ്ങി ഒരു ഡി വി ഡി റോം ഡ്രൈവിനു 250 രൂപ വരെ വിലയ്ക്ക് വിപ്രോ പോലുള്ള കമ്പനികള്‍ക്ക് ബള്‍ക്ക് സെയില്‍സ് നടത്തുന്നു. കൊട്ടേഷന്‍ കൊടുക്കുമ്പോള്‍ 1000 രൂപ കാണിച്ചാല്‍ ഒരു ഡ്രൈവിനു 750 രൂപ ലാഭം. ഡി വി ഡി റൈറ്ററിനു പകരം ഡി വി ഡി റോം ഡ്രൈവുകള്‍ ശുപാര്‍ശ ചെയ്തവര്‍ക്ക് ഒരു ഡി വി ഡി റോം ഡ്രൈവിനു 500 രൂപ ക്രമത്തില്‍ വന്‍ തുക കമ്മീഷന്‍ കിട്ടാന്‍ സാധ്യത ഉണ്ട്.
      ഇത്തരത്തില്‍ 100 ഓളം കമ്പ്യൂട്ടറുകള്‍ ആണ് ഈ പ്രാവശ്യം വാങ്ങിയിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത് (അതോ ഇതില്‍ കൂടുതലോ?)  അങ്ങനെ ഒരു സിംഗിള്‍ പര്‍ചെസില്‍ 50,000 രൂപ ഡി. വി ഡി റോം ഡ്രൈവിനു മാത്രം കമ്മീഷന്‍ (അല്ലാതെയും കമ്മീഷന്‍ വേറെ ഉണ്ട്!!!!).  ഈ സിസ്റ്റം ലഭിച്ച താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളിലും ജില്ലാ ഓഫീസുകളിലും ഇപ്പോള്‍ ഉള്ളത് പഴയ കമ്പ്യൂട്ടറുകള്‍ ആണ്. ഇവയിലെ ഡി വി ഡി റൈറ്ററുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. അപ്പോള്‍ അവര്‍ക്ക് 1200 രൂപ മുടക്കി പുതിയ ഡി വി ഡി റൈറ്ററുകള്‍ വാങ്ങേണ്ടി വരുന്നു. ആ ഇനത്തില്‍ (1200 x 100) 1,20,000 രൂപ നഷ്ട്ടം സഹിക്കേണ്ടിവരുന്നു.
     ഇത്തരത്തില്‍ ആണ് പോക്ക് എങ്കില്‍ SSSP യുടെ മറവില്‍ എത്ര രൂപ ഇവിടെ മറിയുമെന്ന് കാത്തിരുന്നു കാണാം.


No comments:

Post a Comment

Previous Page Next Page Home