Anomaly Rectification Order അനുസരിച്ച് ശമ്പളം തിട്ടപ്പെടുത്താത്തവര്‍ക്കായി ...

          2009 ലെ ശമ്പള പരിഷ്കരണത്തിന്‍റെ അപാകതകള്‍ പരിഹരിച്ച് സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ് ഗ്രേഡ് -II , സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്പെക്ടര്‍ / റിസര്‍ച്ച് അസിസ്റ്റന്‍റ് എന്നീ തസ്തികകള്‍ക്ക് G.O (M.S) No. 487/2012/ (111) / Fin Dated: 5/9/2012 പ്രകാരം പുതിയ ശമ്പള സ്കെയില്‍ അനുവദിച്ച് ഉത്തരവായിരുന്നു. എന്നാല്‍ ടി തസ്തികയില്‍ തുടരുന്ന പല ജീവനക്കാര്‍ക്കും ശമ്പളം തിട്ടപ്പെടുത്തി നോക്കുമ്പോള്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒന്നും തന്നെ കിട്ടുകയില്ല. ഇവര്‍ പുതിയ സ്കെയില്‍ ഓഫ് പേയില്‍ ഓപ്ഷന്‍ കൊടുത്ത് ശമ്പളം തിട്ടപ്പെടുത്തിയിട്ടുമില്ല. അങ്ങനെയുള്ളവര്‍ക്ക് സര്‍വ്വീസ് ബുക്കിലും മറ്റ് രേഖകളിലും പഴയ സ്കെയില്‍ ഓഫ് പേ തന്നെയായിരിക്കും ഉള്ളത്. പുതിയ പേ റിവിഷനില്‍ ശമ്പളം തിട്ടപ്പെടുത്തുമ്പോള്‍ ഇത് ഒരു പ്രശ്നമാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഒന്നും തന്നെ കിട്ടുകയില്ലെങ്കിലും പുതിയ ഗവ. ഉത്തരവ് അനുസരിച്ച് (G.O (M.S) No. 487/2012/ (111) / Fin Dated: 5/9/2012) ഓപ്ഷന്‍ സമര്‍പ്പിച്ച്‌ ശമ്പളം തിട്ടപ്പെടുത്തി ടി വിവരം സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്തിയെന്ന് ടി തസ്തികയില്‍ ജോലി ചെയ്യുന്ന എല്ലാവരും അടിയന്തിരമായി ഉറപ്പ് വരുത്തേണ്ടതാണ്.



No comments:

Post a Comment

Previous Page Next Page Home