ഡി.എ. 10% കൂടി വര്‍ദ്ധിപ്പിച്ച് ഉത്തരവായി


           സംസ്ഥാന ഗവണ്‍മെന്‍റ് ജീവനക്കാര്‍ , എയ്ഡഡ് സ്കൂള്‍ ടീച്ചര്‍മാര്‍ , സ്റ്റാഫുകള്‍ , സ്വകാര്യ കോളേജുകള്‍ , പോളിടെക്നിക്കുകള്‍ , കണ്ടിജന്‍റ്, തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ , സംസ്ഥാന ഗവണ്‍മെന്‍റ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 2014 ജനുവരി മുതല്‍ ഡി എ നിരക്കില്‍ 10% വര്‍ദ്ധനവ്‌ അനുവദിച്ചു ഉത്തരവായി (G.O(P) No. 221/2014/Fin. Dated: 16/06/2014). ഇതോടെ ജീവനക്കാരുടെ ആകെ ഡി.എ. 73% ആകും.

ഡെപ്യുട്ടേഷന്‍ പോസ്റ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു.

          SC/ST, Rural Development തുടങ്ങിയ വകുപ്പുകളില്‍ സ്റ്റാറ്റിസ്റ്റിക്സ്കാരുടെ ചില പോസ്റ്റുകള്‍ (സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്‍റ്, റിസര്‍ച്ച് അസിസ്റ്റന്‍റ് പോസ്റ്റുകള്‍) നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ പോസ്റ്റുകള്‍ റഗുലര്‍ പോസ്റ്റുകളല്ല, മറിച്ച് ഡെപ്യുട്ടേഷന്‍ പോസ്റ്റുകളാണ് എന്നതാണ് ഇവ ഒഴിഞ്ഞുകിടക്കാനുള്ള കാരണം. ഏകദേശം 44 ഓളം വകുപ്പുകളില്‍ സ്റ്റാറ്റിസ്റ്റിക്സ്കാരെ വ്യത്യസ്ത പോസ്റ്റുകളില്‍ നിയമിക്കപ്പെട്ടിട്ടുണ്ട്. കഴിവതും അവിടങ്ങളില്‍ ഒഴിവുകള്‍ നികത്തപ്പെടുകയും ചെയ്യുന്നുണ്ട്.

പരിശീലന വിപ്ലവം

          വിപ്ലവം പല നാടുകളിലും സമൂഹങ്ങളിലും ജനമനസുകളിലും നടന്നിട്ടുണ്ട്. ആധുനിക യുഗത്തില്‍ അത് ചില സര്‍ക്കാര്‍ വകുപ്പുകളിലും നടക്കുന്നു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലും നടക്കുന്നു വിപ്ലവം - KSSSP. ഡയറക്ടര്‍മാര്‍ - 3, ജില്ലകള്‍ തോറും ജോയിന്‍റ് ഡയറക്ടര്‍മാര്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍, താലൂക്ക്‌ തോറും റിസര്‍ച്ച് ഓഫീസര്‍മാര്‍ ... നടക്കട്ടെ. പാവപ്പെട്ട കീഴുദ്യോഗസ്ഥന്‍മാരെ എന്തിന് പീഡിപ്പിക്കുന്നു?

Promotion Chances Software നെപ്പറ്റി ഒരു സര്‍വ്വേ

          2014 ജനുവരി 1 ന് പ്രസിദ്ധീകരിച്ച Promotion Chances Software നെപ്പറ്റി ഇതിനോടകം  നിരവധി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വന്നു കഴിഞ്ഞു. കൂടാതെ Facebook വഴി നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. പ്രതികരണമയച്ച എല്ലാവര്‍ക്കും ഇവിടെ നന്ദി രേഖപ്പെടുത്തുന്നു.

A New Software For Promotion Chances

          എക്കണോമിക്സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ജീവനക്കാരുടെ പ്രമോഷന്‍ ചാന്‍സുകള്‍ അറിയാന്‍ ഒരു പുതിയ സോഫ്റ്റ്‌വെയര്‍ . Statistical Inv./Asst. Gr.I മുതല്‍ Director വരെയുള്ള പോസ്റ്റുകളിലേക്കുള്ള പ്രമോഷന്‍ ചാന്‍സുകള്‍ ഇതില്‍ അറിയാവുന്നതാണ്. ഏകദേശം മൂന്ന്‍ മാസത്തെ വ്യത്യാസമാണ് പ്രതീക്ഷിക്കുന്നത്. RA യില്‍ നിന്ന് RO യിലേക്കുള്ള പ്രമോഷനും കണക്കാക്കിയിട്ടുണ്ട്. MA(Eco), MSc(Stat), MSc(Maths), MCom എന്നിവയില്‍ ഏതെങ്കിലും യോഗ്യത നിലവില്‍ ഉള്ളവരുടെ ചാന്‍സുകള്‍ മാത്രമാണ് RO യിലേക്ക്‌ കണക്കാക്കിയിട്ടുള്ളത്. കൂടാതെ എല്ലാ കാറ്റഗറിയിലേയും Seniority List ഉം E&S ലെയും മറ്റ് വകുപ്പുകളിലെയും Staff Pattern ഉം കൊടുത്തിട്ടുണ്ട്.

Previous Page Next Page Home