Online GPF Advance Calculator for TA, NRA, NRA-Conversion


          GPF ല്‍ നിന്നും TA, NRA, NRA-Conversion എന്നിവ തയ്യാറാക്കുന്നതിനുള്ള ONLINE Software, ecostatt.com ല്‍ പബ്ലിഷ് ചെയ്തു.

          2017-18 ലെ Credit Card ന് ശേഷം Advance എടുക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ആണിത്. അതിനാല്‍ 2017-18 ലെ Credit Card എടുത്തതിന് ശേഷം ഉപയോഗിച്ച് തുടങ്ങുക.

          ലോഗിന്‍ ചെയ്യാതെ തന്നെ Advance Calculate ചെയ്ത് പ്രിന്‍റ് എടുക്കാവുന്നതാണ്. എന്നാല്‍ ലോഗിന്‍ ചെയ്ത ശേഷം Calculate ചെയ്‌താല്‍ ഡാറ്റ മുഴുവന്‍ സേവ് ആവുകയും അത് എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാനും സാധിക്കും.

Click here to get the Site

Income Tax - Relief for Arrears (Form 10E): Easy Calculation in ecostatt.com

          മുന്‍ വര്‍ഷങ്ങളിലെ പേ റിവിഷന്‍ അരിയര്‍  ഈ സാമ്പത്തിക വര്‍ഷം ലഭിച്ചത് കാരണം ഇന്‍കം ടാക്സില്‍ ഉണ്ടാകുന്ന വര്‍ധനവ്‌ പരിഹരിക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം – 

Arrear Relief Salary (form-10E) calculation.

ഇതിനു ചെയ്യേണ്ടത് -
           മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലെ അരിയര്‍ ഏതെങ്കിലും (eg:- Pay Revision Arrar, DA Arrear, Salary Arrear etc...) ഈ സാമ്പത്തിക വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍, ഓരോ സാമ്പത്തിക വര്‍ഷവും ലഭിക്കേണ്ടിയിരുന്ന അരിയര്‍  എല്ലാം കൂടി കൂട്ടി സാമ്പത്തിക വര്‍ഷം തിരിച്ച്  ‘Total Arrears’  എന്ന കോളത്തില്‍ നല്‍കിയാല്‍ Arrear Relief Salary  കിട്ടും.


          അത് ഈ സാമ്പത്തിക വര്‍ഷത്തിലെ ടാക്സില്‍ നിന്നും കുറച്ചു ബാക്കി വരുന്ന തുക ടാക്സ് ആയി അടച്ചാല്‍ മതി. ചിലപ്പോള്‍ ടാക്സ് പൂര്‍ണ്ണമായും ഒഴിവാകുകയും ചെയ്യും. 

          സങ്കീര്‍ണ്ണമായ ക്രിയകള്‍ കാരണം പലരും ഇത് ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഈ Software ല്‍ ഓരോ വര്‍ഷത്തെ അരിയര്‍ ഉം Taxable Income ഉം കൊടുത്താല്‍ വളരെ പെട്ടെന്ന് അരിയര്‍  റിലീഫ് കിട്ടും. കൂടാതെ ഇത് automatic ആയി Statement ല്‍ ചേര്‍ത്ത് അടയ്ക്കേണ്ട Tax ഉം കണ്ടുപിടിക്കും, അതായത് income tax statement ഉം automatic ആയി update ചെയ്യപ്പെടും. 

          Form-10E യും Statement ഉം പരസ്പരം connect ചെയ്തിരിക്കുന്നതിനാല്‍ Login ചെയ്‌താല്‍ മാത്രമേ അരിയര്‍ Relief  ചെയ്യാന്‍ പറ്റുകയുള്ളു.
-----------------------------------------------------
          ഈ സോഫ്റ്റ്‌വെയറിലോ വെബ്സൈറ്റിലോ  എവിടെങ്കിലുമോ എന്തെങ്കിലും Error  ഉണ്ടെങ്കില്‍ ecostatt@gmail.com ലേക്ക് മെയില്‍  ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.



Income Tax Statement, ONLINE ആയി തയ്യാറാക്കാം. എവിടുന്ന് വേണമെങ്കിലും Print ഉം എടുക്കാം.

          ഇന്‍കം ടാക്സ് കണക്കുകൂട്ടല്‍ നിങ്ങള്‍ക്ക് ഒരു തലവേദന ആണോ? എങ്കില്‍ ഇനി ഒരിക്കലും അങ്ങനെ ആകില്ല. ecostatt blog ടീമില്‍ നിന്നും ഇതാ ഒരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കൂടി.  “Online Income Tax Calculator”. 

ഇതെങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം 
          User Id  ക്രിയേറ്റ് ചെയ്ത ശേഷം അത് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ശമ്പള വിവരങ്ങളും deductions ഉം ഇന്‍പുട്ട് ചെയ്യുക. ശേഷം ഒരു ബട്ടണ്‍ ക്ലിക്കില്‍ നിങ്ങളുടെ ഇന്‍കം ടാക്സ് കണക്കു കൂട്ടുക. സ്റ്റേറ്റ്മെന്‍റ് pdf ഫോര്‍മാറ്റില്‍ സേവ് ചെയ്യുകയോ പ്രിന്‍റ് ചെയ്യുകയോ ചെയ്യുക.  നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ലോഗിന്‍ ചെയ്ത് നിങ്ങളുടെ ശമ്പള വിവരങ്ങളിലും deductions സിലും ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താവുന്നതാണ്.


          നിങ്ങള്‍ക്ക് ലോഗിന്‍ ഐ ഡി ക്രിയേറ്റ് ചെയ്യാതെയും ടാക്സ് കണക്ക് കൂട്ടാമെങ്കിലും ഡാറ്റ സേവ് ചെയ്യാന്‍ സാധിക്കുകയില്ല. അതിനാല്‍ User Id  ക്രിയേറ്റ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.


          ഇനി, ഒരു യുസര്‍ ഐ ഡി യില്‍ ഒരാള്‍ക്ക് സ്വന്തം ഇന്‍കം ടാക്സ് കണക്കു കൂട്ടുന്നതിനോടൊപ്പം മറ്റുള്ളവരുടെ ഇന്‍കം ടാക്സ്ഉം അതെ ഐ ഡി യില്‍ നിന്ന് കൊണ്ട് കണക്കു കൂട്ടാവുന്നതാണ്. അതായത് ഒരു ഓഫീസില്‍ ഇന്‍കം ടാക്സു മായി ബന്ധപെട്ട കാര്യങ്ങള്‍ ചെയ്യുന്നത് ഒരു സെക്ഷന്‍ ആണെങ്കില്‍, ആ സെക്ഷനിലെ ഉദ്യോഗസ്ഥന് സ്വന്തം ഐ ഡി യില്‍ നിന്ന് കൊണ്ട് തന്നെ ആ ഓഫിസിലെ എല്ലാവരുടെയും ഇന്‍കം ടാക്സ് കണക്ക്കൂട്ടാവുന്നതാണ്.

           എല്ലാവര്‍ക്കും ആയാസരഹിതമായ ഒരു സാമ്പത്തിക വര്‍ഷാവസാനം ആശംസിക്കുന്നു.

Click Here to Get the Site



Previous Page Next Page Home